വീരേന്ദ്ര ഗുപ്തയെ നിയമസഭയില്‍ നിന്ന് പുറത്താക്കിന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷനേതാവ് വീരേന്ദ്ര ഗുപ്തയെ മാര്‍ഷലുകള്‍ പുറത്താക്കി.മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജെയിനും ഭൂമി ഇടപാടില്‍ അഴിമതി കാണിച്ചെന്ന് ആരോപിച്ചാണ് ഗുപ്ത ബഹളം കൂട്ടിയത്. പുറത്താക്കിയതിനെ തുടര്‍ന്ന് ഗുപ്ത നിയമസഭാവളപ്പില്‍ ധര്‍ണ നടത്തി. കെജ്‌രിവാളിനെയും സത്യേന്ദ്ര ജെയിനെയും ജയിലില്‍ അടയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top