വീരപ്പന്‍ വധംപ്രതിഫലം ആവശ്യപ്പെട്ട് ഇന്‍ഫോര്‍മര്‍കോയമ്പത്തൂര്‍: 14 വര്‍ഷം

മുമ്പ് വീരപ്പനെതിരായ ദൗത്യത്തില്‍ പോലിസിന് സഹായം ചെയ്തതിന് പ്രതിഫലം ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി. വീരപ്പനെ പിടികൂടാന്‍ പോലിസ് നടത്തിയ ഓപറേഷന്റെ ഭാഗമായിരുന്ന എം ഷണ്‍മുഖപ്രിയയാണ് പ്രതിഫലം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ഇവര്‍ പോലിസിനു വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. വീരപ്പനെ പിടികൂടാനുള്ള പല പദ്ധതികളും പൊളിഞ്ഞതോടെയാണ് പോലിസ് ഷണ്‍മുഖപ്രിയയുടെ സഹായം തേടിയത്. ഷണ്‍മുഖപ്രിയ നല്‍കിയ നിര്‍ണായക വിവരങ്ങളാണ് വീരപ്പനെ കണ്ടെത്താന്‍ പോലിസിനെ സഹായിച്ചത്. ഓപറേഷന്‍ നോര്‍തേണ്‍ സ്റ്റാര്‍ എന്ന ഈ ദൗത്യത്തിലാണ് വീരപ്പനെ പോലിസ് വധിക്കുന്നത്.
നിര്‍ണായക വിവരങ്ങള്‍ താ ന്‍ കൈമാറിയിട്ടും തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് ഷണ്‍മുഖപ്രിയ പ്രതികരിച്ചു. വീരപ്പനെ പോലിസ് വധിച്ച ഘട്ടത്തില്‍ തനിക്ക്് വാക്കാല്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.
2004ലാണ് വീരപ്പനെ വധിച്ചത്. നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പന്റെ ആംബുലന്‍സ് പോലിസ് തടയുകയും തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമായിരുന്നു. ഓപറേഷന്‍ നോര്‍തേണ്‍ സ്റ്റാറിന്റെ സമയത്ത് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നാലുമാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലിസിന് കൈമാറിയത്.
തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ പ്രധാനമന്ത്രിയുടെ സെല്ലിന് കത്തയച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിന് തന്റെ പരാതി കൈമാറിയിരുന്നു. എന്നാല്‍, മൂന്നു വര്‍ഷമായിട്ടും യാതൊരു നടപടിയുമില്ലെന്ന് ഷ ണ്‍മുഖപ്രിയ പറഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ച് വിവരം കൈമാറിയ തനിക്ക് മതിയായ പ്രതിഫലം കിട്ടിയേ മതിയാകൂ എന്ന് ഷണ്‍മുഖപ്രിയ പറയുന്നു.
എന്നാല്‍, വീരപ്പനെ പിടികൂടാനുള്ള അവസാനത്തെ നീ ക്കത്തില്‍ സഹായിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയതായാണ് അന്നത്തെ ഓപറേഷനി ല്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നത്.

RELATED STORIES

Share it
Top