വീയപുരം മേല്‍പ്പാടം തേവേരി- കട്ടക്കുഴി പാടശേഖരത്തില്‍ പുഞ്ച കൃഷി വിളവെടുപ്പ് ആരംഭിച്ചുഹരിപ്പാട്: വീയപുരം കൃഷിഭവന്‍ പരിധിയില്‍ ഈ സീസണിലെ ആദ്യവിളവെടുപ്പിനു തുടക്കമായി. വീയപുരം മേല്‍പ്പാടം തേവേരി-കട്ടക്കുഴി പാടശേഖരത്തിലാണ് വിളവെടുപ്പിന് തുടക്കമായത്. കൃഷി ഓഫിസര്‍ സൂസന്‍തോമസ്, പാടശേഖര സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ വിനുജോണ്‍ പാടശേഖര ഭാരവാഹികളായ  എം എന്‍ സജി, സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെയായിരുന്നു വിളവെടുപ്പിന് തുടക്കംകുറിച്ചത്. മൂന്ന് സ്വകാര്യ യന്ത്രങ്ങള്‍ ഉപയോഗിച്ചണ് വിളവെടുപ്പ്. മണിക്കൂറിന് 1385 രൂപയണ് യന്ത്ര വാടക. 175 ഏക്കര്‍  വിസ്തൃതിയുള്ള പാടശേഖരത്തില്‍ 69 കര്‍ഷകരാണുള്ളത്. കൃഷിയിറക്കി 123 ദിവസം പിന്നിടുമ്പോഴാണ് വിളവെടുപ്പ് നടക്കുന്നത്. മുന്‍കാലങ്ങളില്‍ വളരെ വൈകി കൃഷി ഇറക്കുകയും വൈകി വിളവെടുക്കുകയും ചെയ്യുന്നതായിരുന്നു ഇവിടുത്തെ പതിവ്. ഇത് മൂലം കാലാവസ്ഥാവ്യതിയാനവും വേനല്‍ മഴയുമൊക്കെയായി കര്‍ഷകരും പാടശേഖര ഭാരവാഹികളും ഏറെദുരിതം അനുഭവിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളിലെ ദുരവസ്ഥ മനസ്സിലാക്കി  നേരത്തെ ഈക്കുറികൃഷിയിറക്കിയിരുന്നു. 10 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പാടശേഖരസമിതിയും.

RELATED STORIES

Share it
Top