വീയപുരം ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം ഭൂമിഹരിപ്പാട്: അരനൂറ്റാണ്ടിനു മുകളില്‍ മാറി മാറി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വീയപുരം ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി ഭൂമിയും ഒപ്പം കെട്ടിടത്തിനും നടപടിയായി. വീയപുരം പഞ്ചായത്തിലെ 8 ാം വാര്‍ഡില്‍ഇല്ലിക്കളത്തില്‍ജയശ്രീമധുകുമാറാണ്ആശുപത്രിക്ക്‌വേണ്ടി അഞ്ച് സെന്റ്സ്ഥലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍സൗജന്യമായി നല്‍കിയത്. ഭൂമിവിട്ടു നല്‍കുന്നതിന് ഒരേയൊരു നിര്‍ദേശം മാത്രമാണ് നല്‍കിയിരുന്നത്. വിട്ടു നല്‍കുന്ന സ്ഥലത്ത് ആയുര്‍വേദ-ഹോമിയോ ആശുപത്രികളില്‍ ഒന്നിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ചതിനു ശേഷമാണ് ഭൂമിവിട്ടു നല്‍കിയത്. നിലമായികിടന്നിരുന്ന സ്ഥലം നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യതി കണക്ഷനും ഇതിനകംതന്നെ എടുത്തുകഴിഞ്ഞു. അടുത്ത ആഗസ്റ്റ് മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം അതിലേക്ക് മാറ്റുന്നതിനുള്ള തീവ്ര ശ്രമങ്ങളാണ്ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിന്നോക്ക പഞ്ചായത്തുകളില്‍ നിന്നും ഒന്നാമത് എത്തിയ പഞ്ചായത്ത് എന്ന നിലയില്‍ വീയപുരം പഞ്ചായത്തിന് ലോക ബാങ്കിന്റെ സഹായത്തില്‍ലഭിച്ച രണ്ടു കോടിയില്‍ നിന്നും 4695000 രൂപ മുടക്കിയാണ് ആശുപത്രിക്കെട്ടിടം പ്രാവര്‍ത്തികമാക്കുന്നത്. ഇതോടെ വീയപുരം പഞ്ചായത്തില്‍ പ്രാഥമികആരോഗ്യകേന്ദ്രത്തിനും ആയുര്‍വേദ ആരോഗ്യ കേന്ദ്രത്തിനും സ്വന്തമായി കെട്ടിടമാവും. ഹോമിയോ ആശുപത്രിക്കു കൂടി സ്വന്തം സ്ഥലം ലഭിക്കുന്നതോടെ പിന്നോക്ക മേഖലയായ വീയപുരം പഞ്ചായത്തില്‍ ആരോഗ്യ രംഗത്ത് ഒരുഉയര്‍ത്തെഴുനേല്‍പ്പിന് കളമൊരുങ്ങും.  കര്‍ഷകരും കര്‍ഷകതൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കൊമ്പങ്കേരി, പാണ്ടങ്കേരി, തേവേരി, കിഴക്കുംഭാഗം, മങ്കോട്ടച്ചിറ, മേല്‍പ്പാടംതുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നായി നൂറു കണക്കിനു രോഗികളാണ് കടത്തുവള്ളത്തിലൂടെ ആശുപത്രിയില്‍എത്തിയിരുന്നത്.

RELATED STORIES

Share it
Top