വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണം: ആന്റോ ആന്റണി എംപി

പത്തനംതിട്ട: ജനാധിപത്യം നിലനിര്‍ത്താന്‍ വീണ്ടും ഒരു സ്വാതന്ത്യ സമരത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കെപിസിസി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ജില്ലാ നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ഷാജി കുളനട അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി നിര്‍വ്വാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എം ജി കണ്ണന്‍, ജേക്കബ് പി ചെറിയാന്‍, സലീം നിരണം, സലീം പെരുന്നാട്, സാമുവല്‍ പ്രക്കാനം, അടൂര്‍ സുഭാഷ്, ഷാനവാസ് പെരിങ്ങമല, റെന്നീസ് മുഹമ്മദ്, ആനി ജേക്കബ്, സല്‍മ സാബു, റ്റി എച്ച് സിറാജ്ജുദ്ദീന്‍, ജമീല മുഹമ്മദ്, അബ്ദുള്‍ കലാം ആസാദ്, കുഞ്ഞുഞ്ഞമ്മ ജോസഫ് സംസാരിച്ചു. അഡ്വ. സി കെ അബ്ദുള്‍ റഷീദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സമാപന സമ്മേളനം കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയര്‍മാന്‍ കെ കെ കൊച്ചു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഷാജി കുളനട അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top