വീണ്ടും റാഷിദ് ഖാന്‍ മാജിക്ക്; ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്താന് പരമ്പര


ധക്ക: റാഷിദ് ഖാന്റെ സ്പിന്‍ മാന്ത്രികതയില്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോള്‍ ചരിത്ര പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്താന്‍. രണ്ടാം ട്വന്റി20യില്‍ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ നിര 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ തമിം ഇക്ബാലിന് (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. റാഷിദ് ഖാന്‍ നാല് ഓവറില്‍ 12  റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പിഴുതത്. മുഹമ്മദ് നബി രണ്ടും വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ അഫ്ഗാന്‍ നിരയില്‍ സമിയുല്ലാഹ് ഷെന്‍വാരി (49)യും മുഹമ്മദ് നബിയും (31*) തിളങ്ങിയതോടെ അനായാസം അഫ്ഗാന്‍ നിര വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മല്‍സര പരമ്പര 2-0ന് അഫ്ഗാന്‍ സ്വന്തമാക്കി.

RELATED STORIES

Share it
Top