വീണ്ടും ബിപ്ലവ്; ടാഗൂര്‍ നൊബേല്‍ മടക്കി നല്‍കി

അഗര്‍ത്തല: ബ്രിട്ടിഷുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ ടാഗൂര്‍നൊബേല്‍ സമ്മാനം മടക്കിനല്‍കിയെന്ന കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ദേബ്. 7ന് ടാഗൂര്‍ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ദേബിന്റെ പരാമര്‍ശം.
1913ലാണ് ടാഗൂറിന് നൊബേല്‍ ലഭിച്ചത്്. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം നിരസിച്ചത് നൈറ്റ്ഹുഡ് പുരസ്‌കാരമാണ്. ഇത് 1919ലായിരുന്നു. മഹാഭാരതകാലത്ത് തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനവും ഉണ്ടായിരുന്നു എന്ന തൃപുര മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വിസിന് യോജിച്ചതെന്നതായിരുന്നു അടുത്ത പരാമര്‍ശം. ബിരുദധാരികള്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പോവാതെ പശുവിനെ കറക്കുകണമെന്നു പറഞ്ഞ് ദേബ് വീണ്ടും വിവാദം സൃഷ്ടിച്ചു.

RELATED STORIES

Share it
Top