വീണ്ടും ഞെട്ടിച്ച് ജിയോ;പ്രൈം വരിക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ഫ്രീ

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. നിലവിലെ പ്രൈം വരിക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ വ്യക്തമാക്കി.നേരത്തെ അംഗമായവര്‍ക്കും 99 രൂപ നല്‍കി നിലവില്‍ പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണു ഈ സൗജന്യം ലഭ്യമാകുകയെന്നും ജിയോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. നിലവിലുള്ള അംഗങ്ങള്‍ മൈജിയോ ആപ്പില്‍ സേവനം ദീര്‍ഘിപ്പിക്കാനുള്ള താല്‍പര്യം റജിസ്റ്റര്‍ ചെയ്യണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്  ജിയോ പ്രൈം അംഗത്വം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. എന്നാല്‍, ഒരു വര്‍ഷം കൂടി ഓഫര്‍ നല്‍കിയതോടെ 2019 മാര്‍ച്ച് 31 വരെ ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

RELATED STORIES

Share it
Top