വീണ്ടും ഇന്ധന വില വര്‍ധനവ്തിരുവനന്തപുരം: വാഹന യാത്രികര്‍ക്ക് തിരിച്ചടിയായി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില  ലിറ്ററിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി. തിരുവനന്തപുരത്ത് ഏറ്റവും ഉയര്‍ന്ന നിരക്കായ 79.50 രൂപയും രേഖപ്പെടുത്തി. ഡീസലിന് റെക്കോഡ് വില രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ ഡീസലിന്റെ വില ലിറ്ററിന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്താത്ത റോക്കോഡ് വിലയിലേക്കാണ് ഡീസല്‍, പെട്രോള്‍ വില കുതിക്കുന്നത്. 2013 സപ്തംബറിലാണ് പെട്രോളിന് ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയത്. നിത്യേനയുള്ള പെട്രോള്‍ വില വര്‍ധനവ് ദിവസങ്ങള്‍ക്കുള്ളില്‍ 2013ലെ റെക്കോഡ് മറികടക്കാനിടവരുത്തും. ഈ മാസം ഒന്നിന് ശേഷം പെട്രോള്‍ വില 50 പൈസലധികവും ഡീസല്‍ വില ഒരു രൂപയ്ക്ക് മുകളിലും കൂടി. കഴിഞ്ഞ മാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും വര്‍ധിച്ചിരുന്നു. നിത്യേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിന് കാരണമായി. സംസ്ഥാന വിപണിയില്‍ പച്ചക്കറി, പലചരക്ക് അടക്കമുള്ള സാധനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top