വീണ്ടും ആള്‍ക്കൂട്ട ആക്രമണം: യുവാക്കള്‍ക്ക് മര്‍ദനം

ഇംഫാല്‍: കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്നാരോപിച്ച് മണിപ്പൂരില്‍ രണ്ടു യുവാക്കള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം. നരഭോജികളെന്നും തട്ടിക്കൊണ്ടു പോവുന്നവരെന്നും പറഞ്ഞു വ്യത്യസ്ത ഇടങ്ങളിലാണ് ആക്രമണമുണ്ടായത്.
ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഇക്കായി ജോജ്ജിങ് ഗ്രാമത്തിലാണ് സംഭവം. നരഭോജികളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു. ചാംമ്പായി ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. രണ്ടുപേരും ഇപ്പോള്‍ ചികില്‍സയിലാണ്.
ഇരുവരെയും മര്‍ദിച്ച് അവശരാക്കിയ ശേഷം ഗ്രാമവാസികള്‍ തന്നെയാണ് പോലിസിനെ വിവരമറിയിച്ചത്. പോലിസെത്തി ഇരുവരെയും ആശുപത്രിയിലാക്കി. അതേസമയം, ഇരുവരുടെയും മനോനില തകരാറിലാണെന്നാണ് പോലിസ് പറയുന്നത്.

RELATED STORIES

Share it
Top