വീണതുവിദ്യയാക്കി ഇടതു സര്‍ക്കാര്‍ വ്യാപക പണപ്പിരിവ് നടത്തുന്നു: പി കെ കുഞ്ഞാലിക്കുട്ടി എംപി

തേഞ്ഞിപ്പലം: വീണത് വിദ്യയാക്കി ഇടത്പക്ഷ സര്‍ക്കാര്‍ വ്യാപക പണപ്പിരിവ് നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മൂന്നിയൂര്‍ പടിക്കലില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുയായിരുന്നു. ഇടത് പക്ഷം ഇപ്പോള്‍ പ്രളയം കൊണ്ട് കളിക്കുകയാണ്. അത് അവര്‍ക്ക് ഏറ്റവും നെഗറ്റീവായ വിഷയമായി വരാന്‍ പോകുകയാണ്. പ്രളയ സമയത്ത് അത് നിയന്ത്രിക്കാനായില്ല.
ജനങ്ങള്‍ ദുരിതം കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ്. ജനങ്ങള്‍ക്ക് മുഴുവന്‍ പതിനായിരം രൂപ നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അച്ചുതാനന്ദന്റെ സഹോദരന്റെ ഭാര്യക്ക് പോലും ധനസഹായം ലഭിക്കാത്തതിനാല്‍ മുസ്‌ലിം യൂത്ത്‌ലീഗ് സഹായം നല്‍കേണ്ട ഗതികേടുണ്ടായി. ഇതോടെ സര്‍ക്കാറിന്റെനാവടങ്ങിയിരിക്കുകയാണ്. അര്‍ഹരായ പലര്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ സഹായം കിട്ടാകനിയായി തുടരുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ല. ഇപ്പോള്‍ പണപിരിവ് മാത്രമാണ് നടക്കുന്നത്.
പളയത്തിന്റെ മറവില്‍ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ തുനിഞ്ഞത്. സര്‍ക്കാറിന്റെ ബാല്യം കഴിഞ്ഞു ഇനിയുള്ളത് വാര്‍ധക്യ കാലമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top