വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച ഇബ്രാഹീമിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

എടക്കര: പ്രളയത്തിനു ശേഷം വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച കുറുമ്പലങ്ങോട് സ്വദേശി മാടമ്പത്ത് ഇബ്രാഹിമിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. കെഎംസി സി, പുത്തനത്താണി ചുങ്കം ലൈവ് ചാരിറ്റി, ചെങ്കല്‍ ക്വാറി അസോസിയേഷന്‍, യൂത്ത് ലീഗ് എന്നിവരുടെ സഹകരണത്തോടെ രൂപവല്‍കരിച്ച മാടമ്പത്ത് ഇബ്രാഹിം കുടുംബസഹായ സമിതിയാണ് വീട് ഒരുക്കുന്നത്.
മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കല്‍ അബുഹാജി വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. പുത്തലത്ത് മാനു അധ്യക്ഷനായി. കൊമ്പന്‍ ഷംസുദ്ദീന്‍, പി എ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെഎംസിസിയുടെ ആശ്വാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു സെന്റ് സ്ഥലം വീടിനായി ലഭ്യമാക്കി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഒരു ലക്ഷം രൂപ കൈമാറി ധനസമാഹരണം ഉദ്ഘാടനം ചെയ്തു.കൊമ്പന്‍ ഷംസുദ്ദീന്‍ ചെയര്‍മാനും ബാപ്പു ദുല്‍ഫുഖാര്‍ വൈസ് ചെയര്‍മാനും പുത്തലത്ത് മാനു ജനറല്‍ കണ്‍വീനറും സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ കെഎംസിസി ഭാരവാഹി പിസി റഹ്മാന്‍, ബാപ്പു ദുല്‍ഫുഖാര്‍, പറാട്ടി കുഞ്ഞാന്‍, ഇ കെ അബ്ദു, മുജീബ് ദേവശേരി, പുളിക്കല്‍ ഇബ്രാഹിം, റാഫി ചുങ്കം, പാറമ്മല്‍ ജമാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top