വീട് വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് പ്രവാസി മലയാളി

തിരുവനന്തപുരം: ജീവിതപ്രതിസന്ധികളോട് പടവെട്ടി തളരാതെ മുന്നേറുന്ന ഹനാന് വീടിനായി അഞ്ച് സെന്റ് സ്ഥലം നല്‍കാന്‍  പ്രവാസി മലയാളി സന്നദ്ധനാവുന്നു. ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസ്സുകള്‍ തയ്യാറാവണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയുടെ ഫലമായി   കുവൈത്തിലെ മലയാളി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചത്. ഹനാന്‍  പഠിക്കുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ പോയി വരാനുള്ള സൗകര്യം പരിഗണിച്ച് പാലാ രാമപുരത്ത് അന്ത്യാളത്ത് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്.

RELATED STORIES

Share it
Top