'വീട് മറിച്ചുവിറ്റുവെന്ന ആരോപണം: മാര്‍ ജോര്‍ജ് ആലഞ്ചേരി നിരപരാധി'

കൊച്ചി: കാക്കനാട് കാര്‍ദിനാള്‍ കോളനിയിലെ സ്ഥലവും വീടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വന്തം കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്ന സഭാ വിമതപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ആരോപണവിധേയരായ കുടുംബം രംഗത്ത്. ആലഞ്ചേരിയെന്ന വീട്ട് പേരുണ്ടെന്നല്ലാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി മറ്റ് ബന്ധങ്ങളില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍  കുടുംബത്തെ പ്രതിനിധീകരിച്ച്  പങ്കെടുത്ത ആലഞ്ചേരി വീട്ടില്‍ ജെന്‍സണ്‍ ജെയിംസ് പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വൈദികര്‍ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)യുമായി ചേര്‍ന്ന് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് പുതിയ ആരോപണമെന്നും അവര്‍ പറഞ്ഞു. അഡ്വ. ഡെല്‍ബി ഇമ്മാനുവല്‍, അഡ്വ. മെല്‍വിന്‍ മാത്യു, ടോജോ ചിറേററ്റുകുളം പങ്കെടുത്തു.

RELATED STORIES

Share it
Top