വീട് തകര്‍ന്നുവീണ് 10 പേര്‍ക്കു പരിക്ക്‌

കോഴിക്കോട്: മുഖദാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 10 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിച്ചിറ കടാക്കലകം ഹാഷിം എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പണയത്തിന് താമസിച്ചുവന്ന വി പി ഹൗസ് അലവി എന്നയാളുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അപകടം സംഭവിക്കുമ്പോള്‍ 30ഓളം പേര്‍ വീട്ടിലുണ്ടായിരുന്നു. പെരുന്നാള്‍ വിരുന്നിനെത്തിയവരടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട് തകര്‍ന്നു വീണത്. മജീദ് (45), മുന്നാസ് (9) എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. മജീദിന്റെ വാരിയെല്ലിനും തലയ്ക്കും തുടയെല്ലിനും പരിക്കുപറ്റിയിട്ടുണ്ട്.

RELATED STORIES

Share it
Top