വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നുതൃശൂര്‍: അരണാട്ടുകര തോപ്പുംമൂലയില്‍ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നു. തോപ്പൂംമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി മണത്തല സോമന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സോമന്റെ വീട്ടില്‍ ഭാര്യ പ്രീതയും രണ്ടു കുട്ടികളും മാത്രമാണുണ്ടായിരുന്നത്. വീടിന് പിറകിലെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് പണവും സ്വര്‍ണവും കവരുകയായിരുന്നു. കുട്ടികളോടൊപ്പം ഹാളില്‍ കിടന്നുറങ്ങിയ പ്രീത രാത്രിയില്‍ ശബ്ദം കേട്ടിരുന്നുവെങ്കിലും ഇടിമുഴക്കത്തിന്റെ ശബ്ദമാണെന്ന് കരുതി അവഗണിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. തൃശൂര്‍ വെസ്റ്റ് സി.ഐ.വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലത്ത് നടന്ന മോഷണത്തില്‍ പരിസരവാസികളും പരിഭ്രാന്തരാണ്. വീട്ടുകാരുടെ നീക്കം അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലിസിന്റെയും നാട്ടുകാരുടേയും സംശയം.

RELATED STORIES

Share it
Top