വീട് ആക്രമിച്ച് ദമ്പതികള്‍ക്ക് മര്‍ദനം: എട്ട് പ്രതികള്‍ക്ക് തടവും പിഴയും

പാലക്കാട്: അന്യായമായി സംഘം ചേര്‍ന്ന് വീട് ആക്രമിച്ച് ദമ്പതികളെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക്  ഒരു വര്‍ഷം തടവും രണ്ടായിരം രൂപ വീതം പിഴയും ശിക്ഷ.
പാലക്കാട് പുതുപ്പരിയാരം മുട്ടിക്കുളങ്ങര വാര്‍ക്കാട് വീട്ടില്‍ രാജമാണിക്യം, കൃഷ്ണന്‍, നടരാജന്‍, കുമാരന്‍, പ്രദീപ്, ഗൂരുവായൂരപ്പന്‍ എന്ന വെളള, കണ്ണന്‍ എന്ന ആനകണ്ണന്‍  വിശ്വനാഥന്‍ എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരംപാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നം.3എം സുഹൈബ് ശിക്ഷിച്ചത്. 2012-ലാണ് കേസിനാസ്പദമായ സംഭവം. പുതുപ്പരിയാരം മുട്ടിക്കുളങ്ങര വാര്‍ക്കാട് ശ്രീലക്ഷ്മിയിലെ കണ്ണന്‍, ഭാര്യ രജീന എന്നിവരെയാണ് പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് മരവടികളും ഇരുമ്പു വടികളും കല്ലുകളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ആക്രമണത്തില്‍  വീട്ടുപകരണങ്ങളും തകര്‍ന്നിരുന്നു. ഒന്നാം പ്രതി രാജമാണിക്യത്തിന്റെ മകളുടെ രജിസ്റ്റര്‍ വിവാഹം സംബന്ധിച്ച് കണ്ണന്‍ ചോദിച്ചതിന്റെ വിദ്വേഷത്തിലാണ് ആക്രമം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
കോടതിയില്‍ അപ്പീല്‍ നല്‍കുവാനായി കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസ്സില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍  അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.

RELATED STORIES

Share it
Top