വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും കാറും കത്തി നശിച്ചനിലയില്‍

ചെര്‍പ്പുളശ്ശേരി: മേലെ പൊട്ടച്ചിറയില്‍  വീടിന് മുന്നില്‍  നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും കാറും കത്തി നശിപ്പിക്കപ്പെട്ട നിലയില്‍. മാമ്പറ്റപ്പറമ്പ് ചാത്തംകുളം ഷമീറലിയുടെ  വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറുമാണ് കത്തിനശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇന്നലെ  പുലര്‍ച്ചെ ഒരു മണിക്കും രണ്ടിനും ഇടയിലാണ് സംഭവം. ഷമീറലിയുടെ ഓട്ടോ പൂര്‍ണമായും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഷമീറിന്റെ സഹോദരന്റെ കാറ് ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്.
സമീപത്തുനിന്നും മണ്ണെണ്ണ ബോട്ടിലുകളും ഒരു കീസും കണ്ടെത്തിയിട്ടുണ്ട്. ചൂടുകാരണം ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തു. പാലക്കാടു നിന്നും വിരലടയാളെ വിദഗ്ധരെത്തി തെളിവെടുത്തു. തനിക്ക് ശത്രുക്കളാരുമില്ലെന്നും ആരെയും സംശയമില്ലെന്നും ഷമീറലി  പറഞ്ഞു.

RELATED STORIES

Share it
Top