വീട്ടുമുറ്റത്ത് കിടന്ന കാര്‍ തകര്‍ത്തു

അഞ്ചല്‍: വീട്ടുമുട്ടത്ത് കിടന്ന കാര്‍ രാത്രിയില്‍ അടിച്ചു തകര്‍ത്തതായി പരാതി. ഏരൂര്‍ അയിലറ മഠത്തിയറ പുത്തന്‍വീട്ടില്‍ ശാന്തമ്മയാണ് ഇത് സംബന്ധിച്ച് ഏരൂര്‍ പോലിസില്‍ പരാതി നല്‍കിയത്.അയിലറ പന്തടീമുകള്‍ ഉല്ലാസ് ഭവനില്‍ ഉല്ലാസ്, സുഹൃത്ത് വിജയന്‍ എന്നിവര്‍ക്കെതിരേയാണ് പരാതി കഴിഞ്ഞ ദിവസം രാത്രിയില്‍ തങ്ങളുടെ വീടിന്റെ സമീപത്തുള്ള  പുരയിടത്തിലിരുന്ന് ഉല്ലാസും സുഹൃത്തുക്കളും  മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും ശാന്തമ്മയും മകന്‍ സുഭാഷും എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ഉല്ലാസും കൂട്ടരും തങ്ങളുടെ വീട്ടില്‍ മാരകായുധങ്ങളുമായെത്തി ബഹളം വയ്ക്കുകയും തങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പോര്‍ച്ചില്‍ കിടന്ന കാര്‍  തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.    ഏരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

RELATED STORIES

Share it
Top