വീട്ടുനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം: എസ്ഡിപിഐ

ഫറോക്ക്: നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകള്‍ക്കും നികുതി 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ഫറോക്ക് മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ചതുരശ്ര അടിക്ക് ആറു രൂപയില്‍ നിന്നു ഒറ്റയടിക്ക് ഒമ്പതു രൂപയാക്കാനുള്ള നഗരസഭാ തീരുമാനം ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. ഫറോക്കിനോടൊപ്പം നഗരസഭയായി മാറിയ രാമനാട്ടുകരയില്‍ ചതുരശ്ര അടിക്ക് ഏഴു രൂപയാണ് ഈടാക്കുന്നത്. നഗരസഭയുടെ 50 ശതമാനം നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിര ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മറ്റി അറിയിച്ചു. പ്രസിഡന്റ് അഷ്‌റഫ് പുളിയാളി അധ്യക്ഷതവഹിച്ചു. സെക്രട്ടറി താജുദ്ദീന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. റഫീഖ്, അബ്ദുല്ല, നിസാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top