വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഭാര്യ മരിച്ചു; യുവാവ് അറസ്റ്റില്‍

ബരിയല്ലി: ഉത്തര്‍പ്രദേശില്‍ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട സ്ത്രീ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ചെരിപ്പു കമ്പനി ഉടമയായ ഭര്‍ത്താവ് നയീമിനെ പോലിസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ ഇയാള്‍ ഭാര്യ റസിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു റസിയ രക്ഷപ്പെടുന്നത്. എന്നാല്‍, ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഇവര്‍ ലഖ്‌നോവിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച മരിച്ചു.
സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രതി ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നെന്ന ഭാര്യാ സഹോദരി താരയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

RELATED STORIES

Share it
Top