വീട്ടില്‍ നിന്നും ഒളിച്ചോടിയ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കാമുകനൊപ്പം കണ്ടെത്തി


കാസര്‍ഗോഡ്: വിവാഹ നിശ്ചയം കഴിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ കാമുകനൊപ്പം കണ്ടെത്തി. മടിക്കൈ അരയിയിലെ ഹസീന (21)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടേയാണ് മടിക്കയിലുള്ള കൃപേഷ് എന്ന യുവാവുമായി ഹസീനയുടെ വിവാഹം കഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. ഇവര്‍ തന്നേയാണ് ക്ഷേത്രത്തില്‍ വെച്ച് തങ്ങളുടെ വിവാഹം നടന്നതായി പോലിസ് സ്‌റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചത്.
സ്‌റ്റേഷനില്‍ ഹാജരാകുമെന്ന് ഉറപ്പു നല്‍കിയതായി പോലീസ് അറിയിച്ചു. കുശാല്‍നഗര്‍ സ്വദേശിയായ യുവാവുമായി ഹസീനയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top