വീട്ടില്‍ തീപ്പിടിത്തം; വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റു

മണ്ണാര്‍ക്കാട്: കണ്ടമംഗലം പുറ്റാനിക്കാട് വീട്ടില്‍ തീപിടിത്തം. അപകടത്തില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുറ്റാനിക്കാട് ചള്ളപ്പുറത്ത് നാരായണന്റെ മകള്‍ ആതിര (16)യ്ക്കാണു പരുക്കേറ്റത്. സാരമായി പൊള്ളലേറ്റ ആതിര കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ടാണു സംഭവം. വീടിന്റെ ശുചിമുറിയുടെ ഭാഗത്തു നിന്നാണു തീ ഉയര്‍ന്നത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പരിശോധനയില്‍ സിലിണ്ടറിന് കേടില്ലന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. സംഭവം അറിഞ്ഞ് അഗ്്‌നിശമന സേനയും നാട്ടുകാരും മണ്ണാര്‍ക്കാട് പോലിസും സ്ഥലത്തെത്തിയാണ് പരിക്കേറ്റ ആതിരയെ ആശുപത്രിയിലേക്കു മാറ്റിയത്. ശുചിമുറിയോട് ചേര്‍ന്നുള്ള വീടിന്റെ ഉള്‍വശവും ശുചിമുറിയും വയറിങ്, ഫാനുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. അസി.സ്‌റ്റേഷന്‍ ഓഫിസര്‍ സുനിലിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും എസ്‌ഐ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി

RELATED STORIES

Share it
Top