വീട്ടില്‍ ഒളിപ്പിച്ച തോക്കുമായി യുവാവ് പിടിയില്‍

നെടുങ്കണ്ടം: മൃഗവേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന കള്ളത്തോക്കും തിരകളുമായി കമ്പംമെട്ടില്‍ യുവാവ് പിടിയിലായി. തണ്ണിപ്പാറ ഊരന്‍മലയില്‍ ഉല്ലാസാ(36)ണ് അറസ്റ്റിലായത്. ഉല്ലാസിന്റെ വീട്ടില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ കിടപ്പുമുറിയില്‍ പ്ലൈവുഡ് ഉപയോഗിച്ച് മൂടിയ നിലയില്‍ തോക്കും തിരകളും കണ്ടെടുക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് തോക്ക് കണ്ടെടുത്തത്. കമ്പത്തു നിന്ന് അടുത്തിടെയാണ് ഉല്ലാസ് തോക്ക് വാങ്ങിയത്. അതിര്‍ത്തിയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് വേട്ട നടത്താനായിരുന്നു തമിഴ്‌നാ്ട്ടില്‍ നിന്ന് തോക്ക് കമ്പംമെട്ടില്‍ എത്തിച്ചത്. കമ്പംമെട്ട് എസ്‌ഐ ടോമി ജോസഫ്, എഎസ്‌ഐമാരായ ഷിബു മോഹന്‍, ജോസഫ് തോമസ്, സീനിയര്‍ സിവില്‍ ഓഫീസര്‍ ബാബുരാജ്, സിപിഒ ജിജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തോക്ക് കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

RELATED STORIES

Share it
Top