വീട്ടില്‍ ഇഷ്ടിക പാകാനും പോലിസുകാര്‍; ഡിജിപിക്ക് പരാതി

തിരുവനന്തപുരം: ആംഡ് പോലിസ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരേ ഡിജിപിക്ക് പരാതി. ക്യാംപ് ഫോളോവേഴ്‌സിലെ ദിവസക്കൂലിക്കാരായ രണ്ടു പോലിസുകാരാണ് പരാതി നല്‍കിയത്.  രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാലുപേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് മൂന്നുമണി വരെ ജോലി ചെയ്‌തെന്നും പോലിസിലെ അടിമപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം രാജു നിഷേധിച്ചു.

RELATED STORIES

Share it
Top