വീട്ടില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥനെ പോലിസ് കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു

പുതുക്കാട്: വരന്തരപ്പിള്ളി കുന്നത്തുപാടത്ത് മദ്യലഹരിയില്‍ അടച്ചുപൂട്ടിയ വീടിനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഗൃഹനാഥനെ പോലിസ് കീഴ്‌പെടുത്തി ആശുപത്രിയിലെത്തിച്ചു. കുന്നത്തുപാടം മാവറ അവറാച്ചന്‍ എന്ന ബാബുവാണ് മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടുകാര്‍ പോയ ദേഷ്യത്തില്‍ അകത്തു കയറിയ ഇയാള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വാതിലുകള്‍ പൂട്ടിയിട്ട് വീടിനകത്ത് മദ്യ ലഹരിയില്‍ വെട്ടുകത്തി ഉയര്‍ത്തി നിന്നു. ഗ്യാസ് തുറന്ന് വിട്ട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് വരന്തരപ്പിള്ളി എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസും ഫയര്‍ഫോഴ്‌സും എത്തി. വീടിനകത്തുകടന്ന പോലിസ് അവറാച്ചനെ കീഴ്‌പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top