വീട്ടമ്മ സ്വന്തം നിലയില്‍ മാലിന്യം നീക്കി

എരുമേലി: പഞ്ചായത്തില്‍ അറിയിച്ചു നടപടി കാത്തിരുന്ന വീട്ടമ്മ ഒടുവില്‍ സ്വന്തം പണം മുടക്കി തൊഴിലാളികളെ കൊണ്ട് പാലത്തിന്റെ തൂണുകളില്‍ അടിഞ്ഞ മാലിന്യങ്ങളും മരങ്ങളുടെ തടികളും നീക്കം ചെയ്യാന്‍ തുടങ്ങി. തൊഴിലാളികള്‍ ഒരു ദിവസം മൊത്തം പരിശ്രമിച്ചിട്ടും നീക്കം ചെയ്യല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എരുമേലി ആമക്കുന്ന് പാലത്തിലാണു വലിയ തോട്ടിലെ മാലിന്യങ്ങളും മരക്കഷണങ്ങളും അടിഞ്ഞുകൂടി അപകട ഭീഷണിയായത്. കഴിഞ്ഞ ദിവസങ്ങളിലെ കാലവര്‍ഷ മഴയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് എല്ലാം.പതിറ്റാണ്ടുകള്‍ പഴക്കമുണ്ട് പാലത്തിന്. പാലത്തിന്റെ തൂണുകള്‍ ബലക്ഷയത്തിലാണ്. മാലിന്യങ്ങള്‍ അടിഞ്ഞതോടെ അപകട സാധ്യത മുന്നില്‍ കണ്ടാണ് പഞ്ചായത്ത് അധികൃതരെ സമീപത്തെ വ്യാപാരിയായ വീട്ടമ്മ വിവരമറിയിച്ചത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ സ്വന്തം നിലയില്‍ മാലിന്യം നീക്കാന്‍ തുടങ്ങിയത്.

RELATED STORIES

Share it
Top