വീട്ടമ്മയെ പീഡിപ്പിച്ച് കവര്‍ച്ച: യുവാവ് അറസ്റ്റില്‍

ഇരിക്കൂര്‍: വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍ വയക്കാംകോട് പൈസായിയിലെ ടി പി ഉമറി (36)നെയാണ് ഇരിക്കൂര്‍ എസ്‌ഐ പ്രദീപനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍ സ്വീകരിച്ച് പുതിയ സാധനങ്ങള്‍ നല്‍കുന്ന ജോലിയായിരുന്നു ഇയാളുടേത്. 42 കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം വിവരം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 5 പവന്‍ സ്വര്‍ണാഭരണങ്ങളും ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി തുടര്‍ന്നതോടെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ഇരിക്കൂര്‍ പോലിസ് കേസെടുത്തത്. നിരവധി തവണ പോലിസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ ഇന്നലെ പുലര്‍ച്ചെയെത്തിയതറിഞ്ഞ പോലിസ് രാവിലെ ഏഴോടെ ടൗണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top