വീട്ടകം ക്ലാസ് മുറിയാക്കിറീന ടീച്ചര്‍

ഉരുവച്ചാല്‍: ഒറ്റനോട്ടത്തില്‍ റീന ടീച്ചര്‍ ട്യൂഷനെടുക്കുന്ന മുറി കണ്ടാല്‍ സ്‌കൂളാണെന്ന് തോന്നും. കാരണം വീട്ടിലെ ട്യൂഷന്‍ മുറിയില്‍ നിറയെ ബെഞ്ചും ഡെസ്‌കും ഉണ്ട്. അധ്യാപനം കേവലം തൊഴിലല്ല, സമര്‍പണമാണെന്ന് തെളിയിക്കുകയാണ് ഉരുവച്ചാല്‍ പഴശ്ശിയിലെ ഷീന നിവാസില്‍ പരേതനായ ബാലന്‍ നമ്പ്യാരുടെ മകള്‍ റീന. ദിനേന രാവിലെയും വൈകീട്ടും ഒഴിവു ദിവസങ്ങളിലും നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നു. വീടിന്റെ മുകള്‍നിലയിലെ ഒരു മുറിയിലാണു ക്ലാസ്. മൂന്നു വര്‍ഷമായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി എല്ലാ വിഷയങ്ങളും സരളമായി കൈകാര്യം ചെയ്യുന്നു. അധ്യാപനം അഭിരുചിയായി എടുത്തവരും ജീവിതത്തിന്റെ വളവുതിരിവുകള്‍ കറങ്ങിത്തിരിഞ്ഞ് അധ്യാപകരായി തീര്‍ന്നവരുമുണ്ട്. ജീവിതോപാധി മാത്രമായി അധ്യാപനത്തെ കാണുന്നത് ശരിയല്ലെന്ന് റീന പറയുന്നു.

RELATED STORIES

Share it
Top