വീടുമാറി ബോംബേറ് : ഗുണ്ടാസംഘം അറസ്റ്റില്‍തൃശൂര്‍: കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘം വീടുമാറി ബോംബെറിഞ്ഞ കേസില്‍ അഞ്ചംഗ ഗുണ്ടാസംഘം അറസ്റ്റില്‍. കാളത്തോട് സ്വദേശി ചേക്കുവീട്ടില്‍ കുട്ടി മസ്താന്‍ എന്നറിയപ്പെടുന്ന ഷഫീക്ക്, അഞ്ചേരി സ്വദേശി താഴത്ത് വീട്ടില്‍ അരവിന്ദ് എന്ന അഖില്‍, മനക്കൊടി സ്വദേശി കരയ്ക്കാട്ടില്‍ വീട്ടില്‍ കിരണ്‍, മനക്കൊടി കുന്നമ്പത്ത് വീട്ടില്‍ ബോംബെ എന്ന സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കാളത്തോട്  മേഖലയിലെ  കഞ്ചാവ് വില്‍പന എതിര്‍ത്തതിന് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷാഹിന്റെ വീട്ടിലേക്ക് ബോംബെറിയാനാണ് സംഘമെത്തിയത്. എന്നാല്‍, ഗുണ്ടാസംഘത്തിന് വീട് മാറിപ്പോയതിനെതുടര്‍ന്ന് ഷാഹിന്റെ അയല്‍ക്കാരനും വികലാംഗനുമായ ചായില്‍ പിലാക്കല്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്.

RELATED STORIES

Share it
Top