വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച : അഞ്ച് പ്രവാസികള്‍ക്ക് തടവ്‌ദോഹ: വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് മൂന്നുവര്‍ഷം തടവ്.   ദോഹ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വീടുകള്‍ കുത്തിത്തുറന്ന് ആഭരണവും പണവും മോഷ്ടിച്ച കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ.  വീട്ടുടമകളും വാടകക്കാരും വിദേശങ്ങളിലേക്കും മറ്റും പോകുന്ന സമയം നോക്കിയാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. നിരവധി വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഒരു വീട്ടില്‍ ഇത്തരത്തില്‍ നടത്തിയ കവര്‍ച്ചയാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. വിദേശ യാത്ര കഴിഞ്ഞ് കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്നു കിടക്കുന്നതാണ് കണ്ടത്. ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ആറായിരം റിയാലും മോഷണം പോയതായി മനസിലാക്കി.  ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ തിരച്ചിലിലാണ് അഞ്ചംഗ സംഘം പിടിയിലായത്. കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ ഇവര്‍ സമാനമായ രീതിയില്‍ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തിയതായി വ്യക്തമായി.

RELATED STORIES

Share it
Top