വീടുകള്‍ക്കുനേരെ ബോംബേറ്: പ്രതികളെ അറസ്റ്റ് ചെയ്യണം- സിപിഎം

വടകര: സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പിപി ചന്ദ്രശേഖരന്റേയും കുരിയാടി ബ്രാഞ്ച് സെക്രട്ടറി ആര്‍ കെ മോഹനന്റേയും വീടുകളില്‍ ബോംബെറിഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ചോറോട് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു, സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം നേതാക്കളെ വക വരുത്തുക എന്ന ഉദേശത്തോടെതാണ് വീടുകളില്‍ ബോംബെറിഞ്ഞത്. ചന്ദ്രശേഖരന്റേയും, മോഹനന്റെയും വീടുകളിലെ പൂര്‍ണ്ണ ഗര്‍ഭിണികളായ മക്കള്‍ക്ക് ബോംബേറില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
അക്രമികളുടെ കാടത്തം നിറഞ്ഞ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അക്രമികളുടെ പേര് വിവരങ്ങള്‍ പോലിസിന് പരാതിയായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലിസ് ഇതേവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാന്‍ അമാന്തം കാണിച്ചാല്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ലോക്കല്‍ സെക്രട്ടറി കെകെ പവിത്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top