വീടുകളില്‍ മലിനജലം: ജില്ലാ ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു

ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ വെള്ളം മലിനമായ സംഭവം അന്വേഷിക്കാനായി ജില്ലാ ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ.രാജു, ജില്ലാ ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ.സുബ്രഹ്മണ്യന്‍ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് കെ.എ എന്നിവരാണ്   പരിശോധനക്കെത്തിയത്.
സമീപവാസികളുടെ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. വെള്ളത്തില്‍ ആസിഡിന്റെ അംശം കലര്‍ന്നിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ ഇവര്‍ കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വെള്ളത്തില്‍ ഇക്കോളി ബാക്ടീരയുടെ സാന്നിധ്യമുള്ളതായി പറയുന്നുണ്ട്.
കെമിക്കല്‍ വെയ്റ്റും ഇക്കോളി ബാക്ടീരിയയും ഒരുമിച്ച് കാണാറില്ലെന്നും അതുകൊണ്ട് ഇവിടെ വിശദമായ പരിശോധന നടത്തിയാലെ മാലിന്യത്തിന്റെ ഉറവിടത്തെകുറിച്ച് നിഗമനത്തിലെത്താനാകൂവെന്നും പരിശോധനക്കെത്തിയവര്‍ അറിയിച്ചു.

RELATED STORIES

Share it
Top