വീടുകളില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ആലക്കോട് മുഹമ്മദ്(37)ആണ് കവര്‍ച്ച നടത്തിയിരുന്നത്. മുഹമ്മദ് മറ്റൊരു കേസില്‍പെട്ട് പിടിയിലായതോടെയാണ് കൊണ്ടോട്ടി പരിസരങ്ങളിലെ മോഷണം തെളിഞ്ഞത്. കൊണ്ടോട്ടി, മൊറയൂര്‍, മുസ്‌ല്യാരങ്ങാടി, തുറക്കല്‍, ഐക്കരപ്പടി എന്നിവടങ്ങളില്‍ നിന്നായി 100 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. മൊറയൂരിലെ മോഷണക്കേസിലെ അന്വേഷണത്തിനാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. മോഷണം നടന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തി. കൊണ്ടോട്ടി സ്‌റ്റേഷന്‍ പരിധിയില്‍ ഒമ്പത് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങളില്‍ 23 പവന്‍ കണ്ടെടുത്തിട്ടുണ്ട്. 2015 മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ പ്രതി നൂറോളം പവന്‍ സ്വര്‍ണാഭരണളാണ് കവര്‍ന്നത്.

RELATED STORIES

Share it
Top