വീടുകളില്‍നിന്ന് ശേഖരിച്ച മാലിന്യം നീക്കാന്‍ നടപടിയില്ല

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വീടുകളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കാന്‍ നടപടിയായില്ല.
മാലിന്യം വീടുകള്‍ക്ക് മുന്നില്‍ ചാക്കില്‍ നിറച്ച് വീട്ടുനമ്പറും എഴുതിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും തുടര്‍ നടപടി വൈകുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളമാലിന്യം ശേഖരിച്ച് ഇനം തിരിച്ച് ചാക്കുകളില്‍ നിറച്ച് മാസങ്ങളായിട്ടും കൊണ്ടുപോവാന്‍ നടപടിയായിട്ടില്ല.
പ്ലാസ്റ്റിക്, റബര്‍, തുണി, ഗ്ലാസ്, വേസ്റ്റുകള്‍ ഉള്‍പെടെ പ്രത്യേകം ഇനം തിരിച്ചാണ് ചാക്കില്‍ നിറച്ചത്. മഴയാരംഭിച്ചതോടെ ചാക്കുകള്‍ നനഞ്ഞ് ദുര്‍ഗന്ധം പരത്തുന്നുണ്ട്. ആക്രി സാധനങ്ങള്‍ എടുക്കുന്നവര്‍ റോഡരികില്‍ ശേഖരിച്ച ചാക്കുകള്‍ അഴിച്ച് വിതറുന്നത് ശല്യമായിരിക്കയാണ്.
മഴ ശക്തമാവുന്നതിനുമുമ്പ് റോഡരികില്‍ നിന്ന് മാലിന്യം നീക്കംചെയ്യാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top