വീടുകയറി മോഷണം; ഇതര സംസ്ഥാന യുവതി അറസ്റ്റില്‍

തൊടുപുഴ: വീടുകയറി മോഷണം നടത്തിയ ഇതരസംസ്ഥാന യുവതി പിടിയിലായി. വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ റാണി നഗര്‍ ബബറ്റാലി  ലാല്‍ ചന്ദ് ബഡ്പസ്പീം വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ശിഖാ ബീവി (31)യാണ് പോലിസ് പിടിയിലായത്.
ഞായാറാഴ്ച ഉച്ചക്കഴിഞ്ഞ് 1.30ന് കോതായിക്കുന്ന് അന്തിനാട് വീട്ടില്‍ റാവുത്തറിന്റെ ഭാര്യയുടെ പേഴ്‌സും അതിലുണ്ടായിരുന്ന മൊബൈല്‍ ഫോണും 970 രൂപയുമാണ്  ഇവര്‍  വീടുകയറി മോഷ്ടിച്ചത്. ഇവര്‍ പുറത്തു പോകാനായി ഇറങ്ങിയപ്പോള്‍ വീടിന്റെ മുന്നിലെ ചാരു ബഞ്ചില്‍ പേഴ്‌സ് വച്ചിട്ട് അകത്തു പോയതാണ്. ഇതിനിടയിലാണ്  മോഷണ നടന്നത്.
തുടര്‍ന്ന് പേഴ്‌സ് നഷ്ട്ടപ്പെട്ടെന്നു മനസിലാക്കിയ ഇവര്‍ പുറത്തേക്ക് പോയി നോക്കിയപ്പോള്‍ ഇതര സംസ്ഥാന പുരുഷമാര്‍ നടന്നു പോകുന്നത് കാണുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധന നടത്തി.
കോതായിക്കുന്നില്‍ ഇവര്‍ വാടയ്ക്ക് താമസിക്കുന്ന സ്ഥലം പരിശോധിക്കുകയും പേഴ്‌സും മൊബൈലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരാണ് മോഷണം നടത്തിയെന്ന് തിരിച്ചറിഞ്ഞത്. എസ്‌ഐ വി സി വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top