വീടുകയറി മര്‍ദനം: മൂന്നുപേര്‍ പിടിയില്‍

മാന്നാര്‍: മാസങ്ങള്‍ക്ക് മുമ്പ് വീടുകയറി അച്ഛനെയും മകനെയും മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയിലായി. മാന്നാര്‍ കുരട്ടിക്കാട് പുത്തന്‍മീത്തില്‍ അനില്‍കുമാറിനെയും മകനെയും മര്‍ദ്ദിച്ച കേസിലാണ് പരുമല കോട്ടയ്ക്കമാലില്‍ കോളനിയില്‍ സുധി (22), സുഭാഷ് (35), നിധീഷ് (25) എന്നിവര്‍ അറസ്റ്റിലായത്. ആകെ അഞ്ചു പ്രതികളാണ് കേസിലുള്ളത്.അതില്‍ അഞ്ചാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.രണ്ടാം പ്രതി വിഷ്ണു ഒളിവിലാണ്.ഇപ്പോള്‍ പിടികൂടിയ ഒന്ന്, മൂന്ന്, നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതി മൂന്നു പേരെയും റിമാന്റ് ചെയ്തു.മാന്നാര്‍ എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top