വീടുകയറി അക്രമണം: ഗൃഹനാഥനും മകനും പരിക്ക്

ചങ്ങനാശ്ശേരി: പുഴവാത് ഹിദായത്തു നഗറില്‍ വീടുകയറി അക്രമണം. ഗൃഹനാഥനും മകനും പരിക്ക്. യൂത്ത് കോണ്‍ഗ്രസ് ഹിദായത്തു നഗര്‍ ബൂത്തു പ്രസിഡന്റായ ഹിദായത്തു നഗര്‍ തയ്യില്‍ ഹുസൈന്‍ (27), പിതാവ് സെയ്ദു മുഹമ്മദ് (85) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും മകനുമെതിരേ പോലിസ് കേസെടുത്തു. വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായി പറയുന്നത്. പെരുന്നയില്‍ തട്ടുകട നടത്തിപ്പുകാരനായ ബിജുവും മകനും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും ഇവരുടെ പേരില്‍ ഭവനഭേദനം, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നു  പോലിസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

RELATED STORIES

Share it
Top