വീടിന് 40 ലക്ഷം; ഭൂമി ഏറ്റെടുക്കുക ആധാര വിലയ്

ക്ക്മലപ്പുറം: 45 മീറ്റര്‍ ചുങ്കപ്പാതയായി ദേശീയപാത വികസിപ്പിക്കുന്നതിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് ആധാര വിലയുടെ അടിസ്ഥാനത്തില്‍ മാത്രം. മാര്‍ക്കറ്റ് വിലയ്ക്ക് ഭൂമി ഏറ്റെടുക്കണമെന്ന ഇരകളുടെ ആവശ്യം നടക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഇന്നലെ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുന്തിയ അഞ്ച് ആധാരവിലയുടെ ശരാശരിയാണ് ഭൂമി വിലയായി കണക്കാക്കുക.
ആധാരവിലയായി സര്‍ക്കാറില്‍ കാണിക്കാറുള്ളത് വളരെ കുറഞ്ഞ തുകയായതിനാല്‍ യഥാര്‍ഥ വില ഒരിക്കലും ലഭിക്കില്ല. മാര്‍ക്കറ്റ് വിലയെക്കാളും കുറഞ്ഞ തുക മാത്രമേ കൈയില്‍ കിട്ടുകയുള്ളൂ. വീടിന് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ കാര്യത്തിലാണ് ഇരകള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്.
ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീടിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാവുന്ന വിധത്തിലാണ് പുനരധിവാസ പാക്കേജ്. ഇതില്‍ വീടുകളുടെ കാലപ്പഴക്കം പരിഗണിക്കില്ലെന്ന നിബന്ധനയുമുണ്ട്. വിസ്തീര്‍ണത്തിന് അനുസരിച്ച് നഷ്ടപരിഹാരത്തുകയില്‍ വ്യത്യാസമുണ്ടാവും.

RELATED STORIES

Share it
Top