വീടിന് മുകളിലേക്ക് മരം വീണു ;വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌ചെങ്ങമനാട്: വീടിന് മുകളിലേക്ക് കൂറ്റന്‍ മരം വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ തുരുത്ത് ആയില്ല്യം വീട്ടില്‍ സുഗതന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് സമീപത്തെ കൂറ്റന്‍ പ്ലാവ് കടപുഴകിയത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വീടിന് മുകളില്‍ മരം വീണത് വീട്ടുകാര്‍ അറിയുന്നത്. ഈ സമയം സുഗതന്റെ ഭാര്യ വിജയമ്മ വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഓടുകള്‍ തകര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പതിച്ചു. വീടിന്റെ കഴുക്കോലുകളും പട്ടികകളും അടക്കം തകര്‍ന്നു. മരം വീടിന്റെ കൂട്ടത്തില്‍ അമര്‍ന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.

RELATED STORIES

Share it
Top