വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണംകുളത്തൂപ്പുഴ: ചോഴിയക്കോട്ട്  വീടിന്റെ  പിന്‍വാതില്‍ തകര്‍ത്ത് മോഷണം. ചോഴിയക്കോട് ഷാഫി മന്‍സിലില്‍ സലീം, ജമീല ദമ്പതികളുടെ വീട്ടലാണ് മോഷണം നടന്നത്. വെള്ളിഴാഴ്ചയോടെ അംഗങ്ങള്‍ ചന്ദനക്കാവിലെ കുടുംബവീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്ന സമയത്താണേ് മോഷണംനടന്നത്. കുടുംബാംഗങ്ങള്‍ ഇന്നലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വതിലുകളും അലമാരിയും തകര്‍ത്ത നിലയിലാണ്. അലമാരികളില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണ്ണം നഷ്ടപെട്ടതായി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുളത്തൂപ്പുഴ പോലിസ് അന്വേഷണമാരംഭിച്ചു.—

RELATED STORIES

Share it
Top