വീടിന്റെ ടെറസില്‍നിന്നും നവജാതശിശുവിന്റെ ശിരസ് ലഭിച്ചു: ചന്ദ്രഗ്രഹണത്തോടനുബന്ധിച്ചുള്ള ശിശുബലിയെന്ന് സംശയം

ഹെദരാബാദ്: ചിലുക നഗറിലെ വീട്ടു ടെറസില്‍ നിന്നും നവജാതശിശുവിന്റെ ശിരസ് ലഭിച്ചു.  കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ശിശുബലി നടന്നോയെന്ന് ച്ഛേദിക്കപ്പെട്ട ശിരസു സംബന്ധിച്ച് ഹൈദരാബാദ് പൊലിസ് അന്വേഷിക്കുന്നു.

വാടക വീട്ടില്‍ താമസിക്കുന്ന സ്ത്രീ രാവിലെ തുണി ഉണക്കാന്‍ ടെറസിലേക്ക് പോയപ്പോഴാണ് കുട്ടിയുടെ ശിരസ് കണ്ടത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ഉടന്‍ തന്നെ പൊലിസിനെ അറിയിക്കുകയും ചെയ്തു.

കുഞ്ഞിന്റെ ശിരസ് ആദ്യം കണ്ട സ്ത്രീയുടെ മരുമകന്‍ ടാക്‌സി െ്രെഡവര്‍ രാജശേഖരനെ ചോദ്യം ചെയ്യാന്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലിസ് നായ എത്തിയത്.

അന്ധവിശ്വാസികളായ ഇവര്‍ രണ്ടുപേരും പൂജകള്‍ ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള്‍ ഇല്ലാത്തതിനാല്‍ ശിരസ് വെട്ടിയെടുത്ത ശേഷം ടെറസില്‍ ഉപേക്ഷിച്ചതാണെന്ന് പൊലിസ് കരുതുന്നു. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top