വീടിന്റെ ജനല്‍ച്ചില്ലു തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ചാവക്കാട്: വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് അഴി മുറിച്ചു മാറ്റി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് പണിക്കവീട്ടില്‍ ഹുസയ്‌ന്റെ വീട്ടില്‍ നിന്നാണ് 25,000 രൂപയും മൊബൈല്‍ ഫോണും മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടേയാണ് സംഭവം.
വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത ശേഷം മരം കൊണ്ടുള്ള അഴി മുറിച്ചു മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ഇതേ സമയംവീട്ടിലുള്ളവര്‍ ഉറങ്ങുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പെട്ടിയിലുള്ള വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ശബ്ദം കേട്ട് സീനത്ത് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

RELATED STORIES

Share it
Top