വീടിന്റെ ഗേറ്റില്‍ പ്രത്യേക അടയാളം രേഖപ്പെടുത്തിയ നിലയില്‍

ഇരിക്കൂര്‍: സിദ്ദീഖ് നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം കെ വി മുനീറിന്റെ വീടിന്റെ ഗേറ്റില്‍ പ്രത്യേക അടയാളം കണ്ടെത്തി. സ്‌കെച്ച് പേന ഉപയോഗിച്ച് ഗുണനചിഹ്നവും അടിവരയും രേഖപ്പെടുത്തിയ നിലയിലാണ്. ഇന്നലെ രാവിലെയാണ് ഇക്കാര്യം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് ഇരിക്കൂര്‍ എസ്‌ഐ വി വി പ്രദീപന്റെ നേതൃത്വത്തില്‍ പോലിസെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ പറഞ്ഞു. ജനവാസം ഏറെയുള്ള മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളികളും താമസിക്കുന്നുണ്ട്. ഒന്നരവര്‍ഷം മുമ്പ് സിദ്ദീഖ് നഗറിലെ വാടകവീട്ടില്‍ താമസത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ വീട്ടുടമയായ വയോധികയെ കൊലപ്പെടുത്തി സ്ഥലംവിട്ടിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.

RELATED STORIES

Share it
Top