വീടിനോടു ചേര്‍ന്ന കന്നുകാലി ഫാം ദുരിതമെന്ന്‌

നാദാപുരം: 11 സെന്റ് മാത്രമുള്ള തന്റെ പുരയിടത്തോട് ചേര്‍ന്ന് കന്നുകാലി ഫാം പണിത് കുടുംബത്തിന് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി.
പുറമേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസക്കാരനായ ചാലില്‍ മൂസയാണ് ഇതുസംബന്ധിച്ച് പഞ്ചായത്തിന് പരാതി നല്‍കിയത്. പുറമേരിയില്‍ കൂന്നത്ത് ഹംസ എന്നയാളില്‍ നിന്ന് പതിനൊന്നര സെന്റ് സ്ഥലം വാങ്ങിയാണ് വീട്‌വച്ചത്.
അതിനിടയിലാണ് ഹംസയും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ന്ന് മൂസയുടെ വീടിനോട് ചേര്‍ന്ന് കന്നുകാലി ഫാം പണി തുടങ്ങിയത്. പന്ത്രണ്ട് പശുക്കളും അതിനോടനുബന്ധിച്ച മറ്റ് പ്രവര്‍ത്തന ങ്ങളും ഈ ഫാമില്‍ നടക്കുന്നു. കാലിത്തൊഴുത്തിന്റെ പണി ആരംഭിച്ച സമയത്ത് തന്നെ മൂസ ആരോഗ്യ വകുപ്പിനും പഞ്ചായത്ത് ഓഫിസിലും പരാതി നല്‍കിയിരുന്നു. ഫലം കണ്ടില്ല. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മൂസയുടെ കുടുംബം.

RELATED STORIES

Share it
Top