വീടിനു പുറത്ത് ചത്തപശു: മുസ്‌ലിം യുവാവിനെ 1000ത്തോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി വീടിനു തീയിട്ടുറാഞ്ചി: വീടിനു പുറത്ത് ചത്തപശുവിനെ കണ്ടതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചവശനാക്കുകയും വീടിന് തീയിടുകയും ചെയ്തു. ഉസ്മാന്‍ അന്‍സാരിയെന്നയാളാണ് ആക്രമിക്കപ്പെട്ടത്. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലെ ഡിയോറി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അന്‍സാരിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കുകയും വീടിനു തീയിടുകയും ചെയ്തതായി പൊലീസ് പറയുന്നു. പൊലീസ് ആ സമയം സംഭവ സ്ഥലത്ത് എത്തിയതുകൊണ്ടാണ് അന്‍സാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ക്ഷീരകര്‍ഷകനാണ് അന്‍സാരി. 1000ത്തോളം വരുന്ന ജനക്കൂട്ടമാണ് അക്രമണം നടത്തിയതെന്ന് ദ ടെലിഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. കല്ലും വടികളുമായാണ് ഇവര്‍ അന്‍സാരിയുടെ വീട്ടിലെത്തിയത്. അന്‍സാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവെ പോലീസിനു നേരെ സംഘം കല്ലെറിഞ്ഞു. പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ 50 പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അന്‍സാരിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി ദന്‍ബാദ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. 200ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

[related]

RELATED STORIES

Share it
Top