വീടിനു നേരെ മദ്യക്കുപ്പിയെറിഞ്ഞസംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: വീടിനു നേരെ മദ്യക്കുപ്പികള്‍ എറിഞ്ഞ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മൂത്താന്തറ  ജിഷ്ണു എന്ന ഉപാസന(24), വടക്കന്തറ മനക്കല്‍ തൊടി സ്വദേശി ശ്രീക്കുട്ടന്‍ എന്ന കുട്ടപ്പന്‍ (23) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍   രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9നാണ് ജൈനിമേട് സ്വദേശി നൂറുദ്ദീന്റെ വീട്ടിലേക്കാണ് മദ്യക്കുപ്പികള്‍ എറിഞ്ഞ് നാശമുണ്ടാക്കിയത്. ബിയര്‍ കുപ്പി തട്ടി ലൈറ്റുകളും, ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. പോലിസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് അന്ന് സംഘര്‍ഷം ഒഴിഞ്ഞത്. പ്രതികള്‍ രണ്ടു പേരും മേലാ മുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ്. സംഭവ സ്ഥലത്തിനു പരിസരത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ശ്രീകുട്ടന് നേരത്തെ പാലക്കാട്  ടൗണ്‍ സൗത്ത്, നോര്‍ത്ത് പോലിസ് സ്‌റ്റേഷനുകളില്‍ മൂന്നോളം ക്രിമിനല്‍ കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top