വീടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയില്‍പത്തനംതിട്ട: കൈരളിപുരത്തു രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും അതു ചോദ്യം ചെയ്ത അച്ഛനെയും അമ്മയെയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. ജൂണ്‍ 28ന് രാത്രി പ്രതി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ആയിരുന്നു. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടിപ്പോയി. വീണ്ടും തിരിച്ചെത്തി വീടിന് മുന്നില്‍ വന്നപ്പോള്‍ അച്ഛന്‍ ചോദ്യം ചെയ്തു. പ്രതി അവരെ വീണ്ടും ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പ്രതിയായ പത്തനംതിട്ട വില്ലേജില്‍ മുണ്ടുകൊട്ടക്കള്‍ കൈരലീപുരത് ഊന്നുകല്ലില്‍ വീട്ടില്‍ നാരായണന്‍ മകന്‍ സതീഷ് വയസ് 35 ആണ് അറസ്റ്റില്‍ ആയത്.

RELATED STORIES

Share it
Top