വീടാക്രമിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് വൈകുന്നു

പേരാമ്പ്ര: യുവതിയും പിഞ്ചുമക്കളും താമസിക്കുന്ന വീട് ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് മടിക്കുന്നതായി യുവതി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. മാര്‍ച്ച് 30ന് രാത്രിയാണ് ചെറുവണ്ണൂര്‍ കുന്നത്ത് മീത്തല്‍ ഷെര്‍ലിയുടെ കല്ലും ഓലയും ചേര്‍ത്ത് നിര്‍മിച്ച ഷെഡിന് നേരെയാണ് ഒരുകൂട്ടം ആളുകള്‍ കല്ലേറ് നടത്തിയത്. യുവാക്കള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിന് താക്കീത് ചെയ്തതിനാണ് വീടിനുനേരെ അക്രമമുണ്ടായതെന്ന് ഷെര്‍ലി പറഞ്ഞു. അന്നു രാത്രിതന്നെ യുവതി മക്കളുമായി മേപ്പയ്യൂര്‍ പോലിസ് സ്റ്റേഷനിലെത്തി അഞ്ച് പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതികളുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണികള്‍ ഉണ്ടായികൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പതിമൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ സഹായിക്കുന്ന പോലിസിന്റെ നടപടി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കും പിഞ്ചു മകനുമൊപ്പമാണ് ഷെര്‍ലി  വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.

RELATED STORIES

Share it
Top