വീടാക്രമണ സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് സുഹൃത്ത് സുമേഷ്

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ചവരുടെ കൂട്ടത്തില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തുണ്ടായിരുന്നില്ലെന്നാണു തനിക്കു തോന്നുന്നതെന്ന്് ശ്രീജിത്തിന്റെ സുഹൃത്ത് സുമേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുമേഷും  ആത്മഹത്യചെയ്ത വാസുദേവന്റെ സഹോദരന്‍ ദിവാകരനും തമ്മിലുണ്ടായ വാക്തര്‍ക്കവും കൈയാങ്കളിയുമാണു വരാപ്പുഴയിലെ സംഭവങ്ങളുടെ തുടക്കമെന്നാണു വിവരം. ഇതില്‍ സുമേഷിന് പരിക്കേറ്റിരുന്നു. സുമേഷിന്റെ കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിന്റെ പിന്നാലെയാണു വാസുദേവന്റെ വീടാക്രമണം ഉണ്ടാവുകയും തുടര്‍ന്ന് വാസുദേവന്‍ വീട്ടില്‍ ആത്മഹത്യചെയ്തതും. താന്‍ ആക്രമിക്കപ്പെട്ടതിനു ശേഷം ശ്രീജിത്ത് തന്റെ വീട്ടിലെത്തിയിരുന്നു. വീടുകയറി ആക്രമണസമയത്ത്് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്  തനിക്കൊപ്പം ആശുപത്രിയില്‍ ആയിരുന്നുവെന്നും സുമേഷ് പറഞ്ഞു.

RELATED STORIES

Share it
Top